INDIAN NATIONAL VYAPARI VYAVASAYI CONGRESS
Palayam Ashok
INVVC President
വ്യാപാരി വ്യവസായി സമൂഹത്തിന്റെ ആവകാശങ്ങള്‍ക്കായി സംഘടനകള്‍ പലതും നിലവിലുണ്ടെങ്കിലും വ്യാപാരി വ്യവസായികളെയും അവരുടെ ആവശ്യങ്ങളെയും ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ചെറുകിട വ്യാപാരി വ്യവസായികളുടെ കച്ചവടം വളരെ ശുഷ്കിച്ചു വരുന്നു. ധാരാളം തൊഴിലാളികള്‍ക്കു ജോലിയും കൂലിയും അന്നവും കൊടുത്തു വന്നിരുന്ന വ്യാപാര വ്യവസായ മേഖല നശിച്ചു പോകുന്നതിനൊപ്പം സ്വയം തൊഴില്‍ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയിലോട്ട് തള്ളിവിടുന്ന ആധുനിക കമ്പോള വ്യവസ്ഥകള്‍ വാര്‍ഷിക ബജറ്റുകളില്‍ വ്യാപാരി വ്യവസായികളെ ചൂഷണം ചെയ്യുന്ന അജണ്ടകള്‍, വ്യാപാരി വ്യവസായികളെ ഉډൂലനം ചെയ്യുന്ന കോര്‍പ്പറേറ്റുകളുടെ മൂല്യാപഹരണം കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്ന ട്രാഫിക് പരിഷ്ക്കാരങ്ങളും ആധുനിക വത്ക്കരണം എന്ന പേരില്‍ നടപ്പാക്കപ്പെടുന്നു.
കച്ചവടക്കാരെ കശാപ്പു ചെയ്യുന്ന നയങ്ങളും അനുബന്ധ പ്രവര്‍ത്തികളും നടപ്പാക്കുമ്പോള്‍ റവന്യുവിന്റെ മുഖ്യപങ്കും വ്യാപാരി വ്യവസായികള്‍ ആണെന്ന വസ്തുത പലപ്പോഴും മറന്നു പോകുന്ന ഗവണ്മെന്റുകള്, പ്രതിഷേധങ്ങള്‍ കടയടപ്പില്‍ തട്ടിനില്ക്കപ്പെടുന്ന അവസ്ഥ, വ്യാപാരി സമൂഹവുമായി ചര്‍ച്ചയില്ല, പദ്ധതികളില്ല, അന്തിമ ഫലം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുള്ള വിജയം.
വരും ദിനങ്ങളില്‍ സ്വാശ്രയത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും പുതിയ ദിശയിലേക്ക് എത്തിപ്പെടാന്‍ വ്യാപാരി വ്യവസായികള്‍ക്കും കുടുംബത്തിനും സുസജ്ജമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ കഴിവും ദീര്‍ഘവീക്ഷണവുമുള്ള നേത്യത്വം, പക്ഷപാതമില്ലാത്ത സഹകരണാത്മക ദര്‍ശനത്തിന്റെ പരിരക്ഷയുള്ള നേത്യത്വം, ഇന്നത്തെ ദുര്‍ദിനങ്ങളില്‍ നിന്നുള്ള മോചനത്തിന് സ്തുത്യര്‍ഹമായ പദ്ധതികളിലൂടെ കച്ചവടക്കാരുടെ പ്രതീക്ഷകളും, ആഗ്രഹങ്ങളും നിറവേറ്റാന്‍ കച്ചവടക്കാരുടെ അന്തസ്സുയര്ത്താന് ഉണ്ടായിരിക്കുന്ന മാന്ദ്യത്തിനും പ്രതിസന്ധിക്കും പരിഹാരമുണ്ടാകേണ്ട ശക്തി സ്രോതസ്സ് ആയി എന്നും എപ്പോഴും ഇക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനും ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാനും പരിഹരിക്കപ്പെടാനുമുള്ള ബുദ്ധിപരമായ അഭിപ്രായങ്ങള്‍ സമന്വയിപ്പിക്കാന്‍ എല്ലാ നല്ല വ്യാപാരി വ്യവസായി സുഹ്യത്തുക്കളെയും കചഢഢഇ യിലൂടെ സംഘടിക്കുവാനും സംഘടിക്കപ്പെടാനും പദ്ധതികള്‍ നടപ്പാക്കാനും അതില്‍ പങ്കാളികളാകാനും ഹ്യദ്യമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
സംഘടനാ സേവനങ്ങള്‍:
1, വ്യാപാരി വ്യവസായികള്‍ക്ക് ചെറിയ ചിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ
2. വ്യാപാരി വ്യവസായികള്‍ക്ക് ക്ഷേമനിധി പെന്ഷന്
3. ബാങ്ക് ലോണ്‍
4. പൊതുജനക്ഷേമ പദ്ധതികള്‍
5. നിര്‍ധനരായ വ്യാപാരികള്‍ക്ക് സഹായ പദ്ധതികള്‍
6. വ്യാപാരി വ്യവസായികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
7. വ്യാപാരി വ്യവസായികള്‍ക്ക് ചികിത്സാ സഹായം.